വെള്ളറട: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒറ്റശേഖരമംഗലത്ത് എൽ.ഡി.എഫിന് പിന്തുണയുമായി മുസ്ളിം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും. കോൺഗ്രസിന്റെ വിശ്വാസ വഞ്ചനയിൽ പ്രതിഷേധിച്ച് മുസ്ളിം ലീഗ് ഒറ്റശേഖരമംഗലം പഞ്ചായത്ത് കമ്മിറ്റി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരിക്കുന്നത്.