ചിറയിൻകീഴ്: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി റിട്ടയർ ചെയ്ത ആയുർവേദ ഡോക്ടർ സുബാഷ് ചന്ദ്രനെ ആദരിച്ചു. അതോടൊപ്പം 35 ഗുഡ് എൻട്രി സർവീസ് ഉൾപ്പെടെ അനവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും 26 വർഷം വിവിധ ജയിലുകളായി ജില്ലാ ജയിൽ സൂപ്രണ്ട് പദവി വഹിച്ചു വിരമിച്ച ചിറയിൻകീഴ് ലയൺസ് ക്ലബ് അഡ്മിനിസ്ട്രേറ്റർ ജി. ചന്ദ്രബാബുവിനെ ലയൺസ് ക്ലബിന് വേണ്ടി ഡെപ്യൂട്ടി സ്പീക്കർ വി. ശശി ആദരിച്ചു. ക്ലബ് പ്രസിഡന്റും ഡിസ്ട്രിക്ട് പി.ആർ. പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി. ബിജുകുമാർ, കെ. രാജശേഖരൻ നായർ, കെ.വി. ഷാജു, എസ്. ജയകുമാർ, ഡി. വിഭുകുമാർ, ആർ.ആർ. ബിജു, ആർ. അനിൽകുമാർ, കെ.എസ്. ബിജു, ഷിയാസ് ഖാൻ എന്നിവർ സംസാരിച്ചു.