crime
സക്കീർ ഹുസൈൻ

നെടുമങ്ങാട് :സത്രം ജംഗ്ഷനു സമീപത്തെ ദന്തൽ ക്ലിനിക്കിൽ ഷട്ടർ തകർത്ത് അകത്തു കയറി വിലപിടിപ്പുള്ള കാമറയും പണവും മോഷണം നടത്തിയ കേസിൽ കരിപ്പൂര് കാവുംമൂല ഊഴിയിൽക്കോണം വീട്ടിൽ സക്കീർ ഹുസൈനെ (21) നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ 15 ന് വെളപ്പിന് അഞ്ചു മണിയോടെയാണ് സംഭവം. നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.നെടുമങ്ങാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും മോഷണകേസുകൾ നിലവിലുണ്ട്.സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, പ്രൊബേഷണൽ എസ്.ഐ അനന്തകൃഷ്ണൻ, എസ്.സി.പി.ഒ ബിജു.സി,സി.പി.ഒ സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.