train

തിരുവനന്തപുരം: പശ്ചിമബംഗാളിലെ ഷാലിമാറിലേക്ക് കൊവിഡ് മൂലം കഴിഞ്ഞ പത്തുമാസമായി നിറുത്തിവച്ചിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് ദീർഘദൂര ട്രെയിനുകൾ ഇൗയാഴ്ച സ്പെഷ്യൽ ട്രെയിനുകളായി സർവീസ് പുനരാരംഭിക്കും. ഞായറാഴ്ചകളിൽ മാത്രമായി നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി ഷാലിമാറിലേക്കുള്ള നാഗർകോവിൽ- ഷാലിമാർ പ്രതിവാര എക്സ്‌പ്രസ് 22ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടും. ബുധനാഴ്ച മടക്കം. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി ഷാലിമാറിലേക്ക് ശനി,വ്യാഴം ദിവസങ്ങളിൽ സർവീസുള്ള ബൈ വീക്ക്ലി എക്സ്‌പ്രസ് 28ന് വൈകിട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങും. ചൊവ്വ, ഞായർ ദിവസങ്ങളിൽ മടക്കം.