covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 391 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 286 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ.നാല് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടപ്പുറം സ്വദേശി സുകുമാരൻ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ (83),ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുൽസുബീവി (55), നേമം സ്വദേശിനി റഷീദ (43) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 561 പേർ രോഗമുക്തി നേടി. നിലവിൽ 6,056 പേരാണു ജില്ലയിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 1,560 പേർ കൂടി നിരീക്ഷണത്തിലായി. ഇവരടക്കം ആകെ 24,991 പേർ വീടുകളിലും 146 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.1,747 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി.