sabha

വെമ്പായം:വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ യാതൊരുവിധ പരിഗണനയും കൊടുക്കാതെ സമുദായത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കുമെതിരെ കേരള മൺപാത്രനിർമ്മാണ സമുദായസഭ (കെ.എം.എസ്.എസ് ) സംസ്ഥാനത്തൊട്ടാകെ നടത്തുന്ന വില്ലേജ് ഓഫീസ് ധർണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വെമ്പായം ശാഖ തേക്കട വില്ലേജ് ആഫീസിൽ നടത്തിയ ധർണ കെ.എം.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം മുക്കോലയ്ക്കൽ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തേക്കട ജി.കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് ശ്രുതിലയം.എ.വിജയൻ, കെ.ഭുവനേന്ദ്രൻ,അനീഷ്.ജി, അശോകൻ തേക്കട,അമ്പിളി ചന്ദ്രൻ,ലതാ മോഹനൻ എന്നിവർ സംസാരിച്ചു.