വെഞ്ഞാറമൂട്: പിരപ്പൻകോട് ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. പിരപ്പൻകോട് സ്വദേശി ശരത്തിനാണ് (24) പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30നായിരുന്നു അപകടം. വെമ്പായം ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് കൈയ്ക്കും കാലിനും പരിക്കേറ്റ ശരത്തിനെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നു മാറ്റി. വെഞ്ഞാറമൂട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.