vld-1

ഒറ്റശേഖരമംഗലം: തുണി വിരിക്കാൻ കയറിയ വീട്ടമ്മ കാൽവഴുതി ടെറസിൽ നിന്നു വീണ് മരിച്ചു. ഒറ്റശേഖരമംഗലം പൂഴനാട് കലവറ എബിത ഹൗസിൽ രാജന്റെ ഭാര്യ ആർ. ഫിലോമിന (44) ആണ് മരിച്ചത്. പിന്നീട് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരുക്കേറ്റ ഫിലോമിനയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നലെ സംസ്ക്കരിച്ചു. മക്കൾ: എബിൻരാജ്, എബിതാരാജ്. പ്രാർത്ഥന: ഞായറാഴ്ച രാവിലെ 9.30ന്.