തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊവിഡ് മുക്തനായി. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ അദ്ദേഹം രാജ്ഭവനിലെത്തി. ഈ മാസം 9നാണ് ഗവർണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ രോഗമുക്തിക്കായി പ്രാർത്ഥിക്കുകയും അന്വേഷിക്കുകയും ചെയ്ത എല്ലാവർക്കും ഡോക്ടർമാർ, നഴ്സുമാർ, മറ്റു സ്റ്റാഫുകൾ എന്നിവർക്കും നന്ദി അറിയിക്കുന്നതായി ഗവർണർ ട്വീറ്റ് ചെയ്തു.