തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 55 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. 8 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 41 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 2 പേരിൽ നിന്നുമായി 8,200 രൂപ പിഴ ഈടാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.