ldf1111

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് കൺവെൻഷനുകൾക്ക് തുടക്കമായി.പഴകുറ്റി മേഖലാ കൺവെൻഷൻ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും നെടുമങ്ങാട് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവനും ഉദ്ഘാടനം ചെയ്തു.പഴകുറ്റി മേഖലാ ചെയർമാനായി കരുപ്പൂര് വിജയകുമാർ, കൺവീനറായി എം.ശ്രീകേഷ് എന്നിവരെയും നെടുമങ്ങാട് മേഖലാ ചെയർമാനായി എ.ഷംനാദ്, കൺവീനർ കെ.റഹീം എന്നിവരെയും തിരഞ്ഞെടുത്തു.മന്നൂർക്കോണം രാജേന്ദ്രൻ,കെ.സോമശേഖരൻ നായർ,ആർ.ജയദേവൻ,പാട്ടത്തിൽ ഷെരീഫ്,എം.സി.കെ നായർ,പി.ഹരികേശൻ, എൻ.ആർ ബൈജു,മഹേന്ദ്രൻ ആചാരി,കെ.സുരേഷ്, ജ്യോതി ബസു,കെ.പി പ്രമോഷ്,ഡോ.ഷിജൂഖാൻ, എസ്.ആർ ഷൈൻലാൽ, കെ.എ അസീസ്,കെ.എ പെരുമാൾ,എ.ഷംനാദ്,ലേഖാ സുരേഷ്,വിതുര രാജൻ,കെ.റഹീം, സി.സാബു എന്നിവർ സംസാരിച്ചു.