മലയാളസിനിമയിൽ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങൾ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിൻ തോമസ് കുരിശിങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്നു. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ നായകനാകുന്നു. കുലു മിന ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. ഉറക്കം നഷ്ടപ്പെട്ട മനുഷ്യരുടെ ആന്തരിക സംഘർഷമാണ് റഷ്യയുടെ ഇതിവൃത്തം. സെക്കോളജിക്കൽ ത്രില്ലർ കൂടിയായ ചിത്രം, ഒരാൾക്ക് ഉറക്കം നഷ്ടപ്പെട്ടാൽ അയാളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് സംവിധാകൻ നിധിൻ തോമസ് കുരിശിങ്കൽ പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘർഷം പറയുന്നതിനോടൊപ്പം അതിന്റെ ശാസ്ത്രീയവശങ്ങൾ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. മലയാളസിനിമാ ചരിത്രത്തിൽ ഇതുവരെ ആവിഷ്കരിക്കാത്ത പ്രമേയമാണ് റഷ്യ ചർച്ച ചെയ്യുന്നത്. ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. കൊച്ചി, തൃശ്ശൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. കുലു മിന ഫിലിംസിന്റെ ബാനറിൽ മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് റഷ്യ നിർമ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിൻ, സിജോ തോമസ്, ഫെറിക് ഫ്രാൻസിസ് പട്രോപ്പിൽ, ടിന്റോ തോമസ് തളിയത്ത, ശരത്ത് ചിറവേലിക്കൽ, ഗാഡ്വിൻ മിഖേൽ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ക്യാമറ: സൈനുൽ ആബിദ്, എഡിറ്റർ: പ്രമോദ് ഒടയഞ്ചാൽ. പ്പാളം. പി.ആർ.ഒ: പി.ആർ സുമേരൻ.