തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പറഞ്ഞു. അപ്പീലിനുള്ള ഫയലുകൾ താൻ ഒപ്പുവച്ച് ഒരാഴ്ച മുൻപ് സ്റ്റാൻഡിംഗ് കോൺസലിന് കൈമാറിയിട്ടുണ്ട്. അപ്പീൽ നൽകില്ലെന്ന പ്രചാരണം ശരിയല്ല. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമുള്ള വാദമുയർത്തിയാവും അപ്പീൽ നൽകുക. ലേലം റദ്ദാക്കി വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം.
.