ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് മാത്രമല്ല ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയ നടിയാണ് അഞ്ജു അരവിന്ദ്. അഞ്ജു സീരിയലുകളിൽ സജീവമായിരുന്നു. എന്നാൽ തനിക്ക് സീരിയലിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. നല്ല വേഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു. ഫുൾടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് തിരിച്ചയക്കും. കൂടാതെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങൾ മാനസികമായി ഒരുപാട് തളർത്തി. അതുകൊണ്ടാണ് സീരിയൽ അഭിനയം നിർത്തിയതെന്നും അഞ്ജു വെളിപ്പെടുത്തുന്നു.