cbi-kiliroor

തിരുവനന്തപുരം: കേരളത്തിൽ സി.ബി.ഐക്ക് കേസന്വേഷണത്തിന് നിയന്ത്റണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ സി.ബി.ഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സർക്കാർ അനുമതിയോടെയോ മാത്രേമേ ഇനി സി.ബി.ഐക്ക് കേസന്വേഷണം ഏ​റ്റെടുക്കാനാവൂ. ഇതിന് മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു.

മന്ത്റിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ നേരിട്ട് ഏ​റ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് നൽകിയിരുന്ന അനുമതി പിൻവലിക്കാൻ തീരുമാനിച്ചത്.