തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ പോൾ മാനേജറുമയി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് എൻ.ഐ.സിയുടെ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർമാരാണ് പരിശീനം നൽകുന്നത്. ഇവർ ബ്ലോക്ക് ലെവൽ/ മുനിസിപ്പൽ ട്രെയിനർ തുടങ്ങിയവർക്ക് 23മുതൽ പരിശീലനം നൽകും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തുടങ്ങിയവർക്ക് ബ്ലോക്ക് ലെവൽ ട്രെയിനർമാരാകും പരിശീലനം നൽകുക.