തിരുവനന്തപുരം: മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടിയിൽ
90 ശതമാനവും ചെലവഴിച്ചതായി അറിയിച്ച കിഫ്ബി ,കൂടിയ നിരക്കിൽ മസാല ബോണ്ട് വാങ്ങിയെന്ന ആരോപണം നിഷേധിച്ചു.
കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം നിരക്കാണ്. മസാല ബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിനും. വിദേശ ധനകാര്യവിപണികളിൽ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ധനസമാഹരണത്തിന് ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാൻ കഴിയുന്ന ബോണ്ടാണിതെന്ന് കിഫ്ബി വാർത്താക്കുറിപ്പിൽ അറിയിച്ചു.