dd

പാരിപ്പള്ളി: മന്ത്രി കെ.ടി. ജലീലിനെ ദേശീയപാതയിൽ പാരിപ്പള്ളിയിൽ വച്ച് വഴിതടഞ്ഞ സംഭവത്തിലെ നാലുപേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കട ഗ്ലോബ് ഹൗസിൽ ജമുൻ ജഹാംഗീർ (34), വടക്കേവിള പുത്തൻവീട്ടിൽ വിഷ്ണു പ്രസാദ് (32), കൃഷ്ണപുരം മരങ്ങാട് കിഴക്കേത്തറയിൽ അഖിൽ പി. കുമാർ (25), അഷ്ടമുടി വടക്കേക്കരയിൽ ഗോകുൽ (22) എന്നിവരാണ് പിടിയിലായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസമാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ വച്ച് കാർ കുറുകെയിട്ട് മന്ത്രിയുടെ ഒൗദ്യോഗിക വാഹനം തടഞ്ഞത്. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി.