രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി സുനിൽകുമാർ കഥയും തിരക്കഥയുമെഴിതി ബിജു. കെ. മാധവൻ സംവിധാനം നിർവ്വഹിച്ച 'ബോയ്‌ക്കോട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
ചൈനീസ് ഉല്പന്നങ്ങൾ ഒഴിവാക്കേണ്ടതിനെ കുറിച്ച് അതിർത്തിയിൽ ജോലിചെയ്യുന്ന ഒരു പട്ടാളക്കാരനിലൂടെ ദീപാവലിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഹ്രസ്വചിത്രത്തിൽ. കൂടാതെ ഉത്തരവാദിത്ത്വങ്ങളിൽ നിന്നകന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറ അതിൽ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം വീശുന്നു. പ്രദീപ് ചന്ദ്രൻ, തിരുമല രാമചന്ദ്രൻ, രാഹുൽ, അനിഴാ നായർ, അഭിനവ് കൃഷ്ണൻ, അർപ്പിത ആർ.എസ്. നായർ, നിരഞ്ജന രാഹുൽ, സജി അമൃത എന്നിവരഭിനയിക്കുന്നു. ഒ.ബി.സുനിൽകുമാർ നിർമ്മാണം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം
അനീഷ് മോട്ടീവ് പിക്സാണ്, എഡിറ്റിംഗ് ആൻഡ് മിക്സിംഗ് : അനീഷ് സാരംഗ്. പി.ആർ.ഒ - അജയ് തുണ്ടത്തിൽ.