ponnada-aniyikkunnu

കല്ലമ്പലം:എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ നാലാം തവണയും ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്ത അജി.എസ്.ആർ.എമ്മിനെ എസ്.എൻ.ഡി.പി യോഗം മാവിൻമൂട് ശാഖ പൊന്നാട അണിയിച്ചാദരിച്ചു.ശാഖാ പ്രസിഡന്റ് കല്ലമ്പലം കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മേനാപ്പാറ സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസന്നകുമാർ നന്ദിയും പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ വനിതാ പ്രസിഡന്റ് ദീപ,പുതുശേരിമുക്ക്,പുല്ലൂർമുക്ക് ശാഖാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.