ചിറയിൻകീഴ്:മുരുക്കുംപുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.മുനീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ഇതിന് മുന്നോടിയായി അഴൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള ഗുരുദേവ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.അഴൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു ശ്രീധർ,പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച്.സജീവ് എന്നിവർ പങ്കെടുത്തു.