election

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. അതേസമയം സ്വാശ്രയ, അൺ എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമില്ല.