കടയ്ക്കാവൂർ: കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ 14 കേന്ദ്രങ്ങളിൽ പ്രതിരോധ സമരം നടന്നു. അഞ്ചുതെങ്ങ് കൊച്ചു പള്ളിയിൽ സി. പയസും, മണ്ണാക്കുളത്ത് അഞ്ചുതെങ്ങ് സുരേന്ദ്രനും മുലൈ തോട്ടത്ത് വി. ലൈജുവും നെടുംങ്ങണ്ടയിൽ പി. വിമൽരാജും കോവിൽ തോട്ടത്ത് കെ.ശ് യാമ പ്രകാശും കായിയ്ക്കരയിൽ കെ. ബാബുവും മാമ്പള്ളിയിൽ ആർ. ജെറാൾഡും മുണ്ടുതുറയിൽ ജോസഫിൻ മാർട്ടിനും അഞ്ചുതെങ്ങ് ജംഗ്ഷനിൽ ബി.എൻ. സൈജുരാജും പോസ്റ്റാഫീസ് നടയിൽ എസ്. പ്രവീൺ ചന്ദ്രയും അമ്മൻകോവിൽ ലിജാബോസും കൊച്ചു മേത്തൻകടവിൽ ഡോൺ ബോസ്കോയും എണ്ണകിടങ്കിൽ ആന്റോ ആന്റണിയും വേലിമുക്കിൽ ബിജുവും ഉദ്ഘാടനം ചെയ്തു.