കിളിമാനൂർ : ചൂട്ടയിൽ കുന്നുവിള വീട്ടിൽ സുശീലയുടെ വീട്ടിലെ പാചകഗ്യാസ് സിലിണ്ടർ ഇന്നലെ രാത്രി പാചകത്തിന് കണക്ട് ചെയ്തപ്പോൾ ലീക്കായത് പരിഭ്രാന്തി പരത്തി. ഉടൻ നാട്ടുകാർ അറിയച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ സേന അസിസ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിലുള്ളവർ സ്ഥലത്തെത്തി ഗ്യാസ് ലീക്ക് നിറുത്തി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.