നാഗർകോവിൽ: ജനതാദളം പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും മുൻ എം.എൽ.എയു മായ മുഹമ്മദ് ഇസ്മായിൽ (94) നിര്യാതനായി.ഇന്നലെ പുലർച്ചെ ആയിരുന്നു മരണം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് .1980ൽ പത്മനാഭപുരം എം.എൽ.എയും,1956ൽ കുളച്ചൽ മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്നു. മൃതദേഹം തക്കലയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം നാലുമണിക്ക് തക്കല ജുമാ മസ്ജിദിൽ സംസ്കരിച്ചു.