vipin

കല്ലമ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രണയം നടിച്ച് മൊബൈൽ ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ്‌ അറസ്റ്റിൽ. ഒറ്റൂർ കുന്നുവിള വീട്ടിൽ വിപി (24) നാണ് അറസ്റ്റിലായത്. കാസർകോട് നീലേശ്വരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ് .പി എസ്. വൈ. സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ്. ഐ, പൊലീസ് സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, എ. എസ്. ഐ. സുനിൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.