വെള്ളാങ്ങല്ലൂർ: ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാട്ടിചിറ്റേഴത്ത് സുകുമാരമേനോൻ (75)കൊവിഡ് ബാധിച്ച് മരിച്ചു.ബുധനാഴ്ച രാവിലെയാണ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചി യൂണിവേഴ്സിറ്റിയിലെ മുൻ ജീവനക്കാരനായിരുന്നു. തെക്കുംകര -കാരുമാത്ര എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കോണത്തുകുന്ന് മണമ്മൽ രാജലക്ഷ്മി (ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി മുൻ ഉദ്യോഗസ്ഥ). മക്കൾ: സുജീഷ്, സുജ, സുജിത. മരുമക്കൾ: ജ്യോതി, ചന്ദ്രൻ, സുനിൽ കർത്ത.