തിരുവനന്തപുരം:സംസ്ഥാന ബാലാവകാശ കമ്മിഷന്റെയും മാജിക് അക്കാഡമിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാലസൗഹൃദ വാരാഘോഷത്തിന്റെ സമാപനം നാളെ വൈകിട്ട് 3ന് മാജിക് പ്ലാനറ്റിൽ നടക്കും.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ്കുമാർ .കെ.വി അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്ര സംവിധായകൻ മധുപാൽ മുഖ്യാതിഥിയാകും. കവി മുരുകൻ കാട്ടാക്കട ശിശുദിന സന്ദേശവും കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് ഉപഹാര സമർപ്പണവും നടത്തും.മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, കമ്മിഷൻ അംഗങ്ങളായ ഫാ.ഫിലിപ്പ് പരക്കാട്ട് പി.വി, കെ.നസീർ, ബിബിത.ബി, ശ്യാമളാദേവി പി.പി, സെക്രട്ടറി അനിതാ ദാമോദരൻ, സി.വിജയകുമാർ, റെനി ആന്റണി തുടങ്ങിയവർ പങ്കെടുക്കും.