തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച് പരാമർശമുള്ള സി.എ.ജി റിപ്പോർട്ടിൽ ഡൽഹിയിൽ നിന്ന് മാറ്റം വരുത്താനുള്ള സാദ്ധ്യത കുറവാണെന്ന് മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ്. സാധാരണ ഗതിയിൽ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന റിപ്പോർട്ടിൽ ഒപ്പിടുക മാത്രമാണ് സി.എ.ജി ചെയ്യുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പുറത്ത് വിടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ജെയിംസ് ജോസഫ് വ്യക്തമാക്കി.