a-a-aziz-rsp-party

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ മറയ്ക്കാനാണ് കെട്ടുക്കഥകളുണ്ടാക്കി യു.ഡി.എഫ് എം.എൽ.എമാരെ അറസ്റ്റ് ചെയ്യുന്നതെന്ന് ആർ.എസ്‌.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പക തീർക്കൽ എൽ.ഡി.എഫിനും പിണറായിക്കും വിദൂര ഭാവിൽ ഗുണത്തേക്കാൾ ഏറെ ദോഷമാകുമെന്നും അദ്ദേഹം പറഞ്ഞു.