kifbi

തിരുവനന്തപുരം: കിഫ്ബിയിലെ പിയർ റിവ്യൂ ഓഡിറ്റിന് ചുമതലപ്പെടുത്തിയ ചെന്നൈ കേന്ദ്രമായ സൂരി ആൻഡ് കമ്പനിയുടെ കോൺടാക്ട് പേഴ്സണായി കമ്പനി നിശ്ചയിച്ചത് തിരുവനന്തപുരത്തെ ചാർട്ടേ‌ഡ് അക്കൗണ്ടന്റായ പി.വേണുഗോപാലിനെയാണെന്ന് കിഫ്ബി വ്യക്തമാക്കി. എം.ശിവശങ്കറുമായും സ്വപ്ന സുരേഷുമായും അടുത്ത ബന്ധമുള്ള ഓഡിറ്ററാണ് വേണുഗോപാൽ.

'കിഫ്ബി ആക്ട് പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് പുറമേ കിഫ്ബിക്ക് ഫണ്ട് നൽകുന്ന വിദേശ ധനകാര്യ ഏജൻസികൾക്ക് ഓഡിറ്റ് വിവരങ്ങൾ നൽകാനാണ് പിയർ റിവ്യൂ ഓഡിറ്ററെ നിയമിച്ചത്. ഓരോ രാജ്യത്തെയും ഓഡിറ്റിംഗ് രീതികൾ മനസ്സിലാക്കി യാഥാർത്ഥ ചിത്രം വിദേശ ഫണ്ടിംഗ് ഏജൻസികൾക്ക് ലഭ്യമാക്കാനാണ് പിയർ റിവ്യൂ ഓഡിറ്റിംഗ് നടത്തുന്നത്. പിയർ റിവ്യൂ ഓഡിറ്റർക്കുള്ള ബിഡ് സമർപ്പിക്കേണ്ട അവസാനദിവസം സിംഗ് ആൻഡ് അസോസിയേറ്റ്സ് മാത്രമാണ് താൽപര്യപത്രം സമർപ്പിച്ചത്. ആദ്യടെൻഡറിലും പങ്കെടുത്തിരുന്ന ഈ സ്ഥാപനം അന്നത്തെ ഫീസിന്റെ ഇരട്ടിയാണ് രണ്ടാം തവണ ക്വാട്ട് ചെയ്തത്. വീണ്ടും നടത്തിയ

റീടെൻഡറിംഗിലാണ് സൂരി ആൻഡ് കമ്പനിയെ തിരഞ്ഞെടുത്തത്.