enji

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, കോളേജുകളിലും സർക്കാർ ഫാർമസി കോളേജുകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ടെടുത്ത് കോളേജ് അധികൃതർക്ക് സമർപ്പിക്കണം. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിലുള്ള ഫീസ് 20നകം ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ അടച്ച ശേഷം 20ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.