മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ 470 ഗ്രാം സ്വർണവുമായി ഒരാൾ അറസ്റ്റിൽ.വടകര അഴിയൂർ സ്വദേശി സനിൽ ആബിദാണ് കസ്റ്റംസിന്റെ പിടിയിലായത്.സ്വർണ മിശ്രിതം പ്ലാസ്റ്റിക് ജാറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു പിടികൂടിയത്.ഇതിന് 24 ലക്ഷം രൂപ വില വരും.കമ്മിഷണർ ഇ.വികാസ്.സൂപ്രണ്ടുമാരായ കെ സുകുമാരൻ,സി.വി മാധവൻ,ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ,യദു കൃഷ്ണ,കെ.വി രാജു,സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത് .