ymha

ചിറയിൻകീഴ് :കഠിനംകുളം പഞ്ചായത്ത് ലൈബ്രറി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടന്നു. കഴക്കൂട്ടം എക്സൈസ് പ്രിവന്റീവ് ഒാഫീസർ കെ. രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ജെ.എം. റഷീദ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് സേവ്യയേഴ്സ് കോളേജ് അസി. പ്രൊഫസർ രേണുക ഒ, കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ഹരിത ജെ.ആർ, വൈ.എം.എച്ച്.എ ഗ്രന്ഥശാല പ്രസിഡന്റ് കെ. വിജയകുമാർ, സെക്രട്ടറി എ. ശരത്ചന്ദ്രൻനായർ, ലൈബ്രറി കൂട്ടായ്മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.