bb

തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രി ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ ‘B.Tech(Lateral Entry) 2020 - Candidate Portal’-ൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ, അലോട്ട്മെന്റ് മെമ്മോയിലുള്ള ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ അടച്ച ശേഷം 21ന് വൈകിട്ട് മൂന്നിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 2525300