madical-study

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ 11 ലക്ഷം മുതൽ 22 ലക്ഷം വരെ ഫീസ് ആവശ്യപ്പെടുകയും അത് വിജ്ഞാപനമാക്കാൻ ഹൈക്കോടതി ഉത്തരവ് നേടുകയും ചെയ്‌തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരെ കേസ് നടത്തിപ്പിന് നിയോഗിക്കും. എല്ലാ വർഷവും മെഡിക്കൽ പ്രവേശനം താറുമാറാക്കാൻ ചില മാനേജുമെന്റുകൾ ശ്രമിക്കുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.