തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മുതൽ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്തി പ്രവേശനം നേടാം. അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്താണ് സ്കൂളിലെത്തേണ്ടത്. കാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT RESULTS' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. പ്രവേശനം നേടിയ സ്‌കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പ്രിൻസിപ്പൽമാർ പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.