തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര വനിതാ ജയിലിൽ ആറ് മണിക്കൂർ ചോദ്യംചെയ്തു. രാവിലെ 10നാരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് നാലുവരെ നീണ്ടു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നൽകിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്. ഡോളർ കടത്തടക്കം എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി.