cyclone

തിരുവനന്തപുരം: ഇന്ന് രാത്രിയോടെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്തുനിന്ന് ഇനിയൊരറിയിപ്പ് വരെ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷിത തീരങ്ങളിൽ എത്തണം. ന്യൂനമർദ്ദത്തിൽ കടലാക്രമണവും കാറ്റും ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം.