വെഞ്ഞാറമൂട്: യുവാവിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് മുറിവേല്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തേക്കട ചീരാണിക്കര വെട്ടുപാറ വെട്ടുതോട്ടിൽ വീട്ടിൽ ശ്രീകാന്തിനെ ആക്രമിച്ച മഞ്ഞപ്പാറ രാഹുലത്തിൽ രാഹുലാണ് (23) പിടിയിലായത്. ഒക്ടോബർ 19നായിരുന്നു സംഭവം. തേക്കടയ്‌ക്ക് സമീപം ലോറിയിൽ തടി കയറ്റുന്നതിനിടെ ശ്രീകാന്തിനെ രാഹുൽ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് മുറിവേല്പിക്കുകയുമായിരുന്നു. വട്ടപ്പാറ പൊലീസിൽ ശ്രീകാന്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്.