തിരുവനന്തപുരം: നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ആദ്യ ദിവസങ്ങളിൽ എ.എ.വൈ വിഭാഗക്കാർക്കും (മഞ്ഞ) 23 മുതൽ മുൻഗണനാ വിഭാഗക്കാർക്കും (പിങ്ക്) 27 മുതൽ മുൻഗണനേതര വിഭാഗക്കാർക്കുമാണ് (നീല, വെള്ള) വിതരണം.
എന്നാൽ കഴിഞ്ഞ മാസത്തെ വിതരണം പൂർത്തിയാകുന്നതിനു മുൻപ് അടുത്ത കിറ്റ് വിതരണം തുടങ്ങുന്നതിൽ റേഷൻകട ഉടമകളുടെ സംഘടനകൾ പ്രതിഷേധിച്ചു. ഡിസംബർ ആദ്യവാരത്തോടെ നവംബറിലെ കിറ്റ് വിതരണം പൂർത്തിയാക്കിയ ശേഷം ക്രിസ്മസ് സൗജന്യക്കിറ്റ് വിതരണം ചെയ്യുന്നതിനാണ് സർക്കാർ ഈ ക്രമീകരണം കൊണ്ടുവരുന്നത്.