തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി പുനരധിവാസ ഭൂമി എൽ.എ ഹോംസെന്ന സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് പാട്ടകരാർ നൽകിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മന്ത്രി എ.കെ.ബാലന്റെ നിർദ്ദേശം.
ആദിവാസി ഭൂമി കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടണം. ജില്ലാ കളക്ടർ അറിയാതെ ഒറ്റപ്പാലം സബ് കളക്ടറാണ് കരാറിന് ചുക്കാൻ പിടിച്ചതെന്ന ആരോപണവും അന്വേഷിക്കണം.നേരത്തേ പട്ടികവർഗ ഡയറക്ടർ പി. പുകഴേന്തിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണെന്നായിരുന്നു ഡയറക്ടറുടെ വിശദീകരണം.