കിളിമാനൂർ: തണലേകേണ്ട അമ്മയ്ക്ക് താങ്ങാവുകയാണ് പറക്കമുറ്റാത്ത പെൺക്കുട്ടികൾ. അടയമൺ ഒലിപ്പിൽ വീട്ടിൽ സജിയുടെ ഭാര്യ പ്രിൻസിയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം തേടുന്നത്. പ്രിൻസിക്ക് കാലുകളിലെ അസ്ഥികൾ ദ്രവിക്കുന്ന രോഗമാണ്. രണ്ട് കാൽമുട്ടുകളുടെയും ചിരട്ടകൾ പൂർണമായും ദ്രവിച്ചു. മറ്റൊരാളുടെ ആശ്രയം ഇല്ലാതെ സഞ്ചരിക്കാൻ പറ്റാത്ത പ്രിൻസി കട്ടിലിൽ തന്നെ കഴിയുകയാണ്. പരസഹായം വേണമെന്നതിനാൽ ഭർത്താവ് സജിയും ജോലിക്ക് പോയിട്ട് മാസങ്ങളായി. ഒന്നാം ക്ലാസിൽ പഠിക്കുന്ന ശിവഹരി, നാലാംക്ലാസിൽ പഠിക്കുന്ന
ശിവ ലക്ഷ്മി എന്നിവരടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. നിത്യ ചെലവിന് പോലും വക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബം ചികിത്സയ്ക്ക് തുക കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുകയാണ്. അക്കൗണ്ട് നമ്പർ: 332001000003347,ഐ.എഫ്,സി കോഡ്- IOBA OOO 3320.