തിരുവനന്തപുരം: സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഷീ ' ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. പരമാവധി 10 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. നടി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിർണയിക്കുക. ഒന്നാം സമ്മാനം 50,000 രൂപ.
2021 ജനുവരി 15 വരെ സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് 1,000. ചിത്രങ്ങൾ സമർപ്പിക്കേണ്ടത് എച്ച്.ഡി ഫോർമാറ്റിലാകണം. വിവരങ്ങൾക്ക്: www.jatayuramatemple.in. ഫോൺ: 9778065168.