കല്ലറ:എൽ.ഡി.എഫ് പാങ്ങോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.സതീശൻ സ്വാഗതം പറഞ്ഞു. എൻ.ബാബു,കെ.പി.സന്തോഷ് കുമാർ, പി.എസ്.ഷൗക്കത്ത്,എം.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു. പ്രകടനപത്രിക ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ സ്ഥാനാർത്ഥി ബിൻഷ ബി. ഷറഫിന് നൽകി ഡി.കെ.മുരളി എം.എൽ.എ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് ഭാരവാഹികളായി ദിലീപ് കുമാർ (ചെയർമാൻ),എസ് സതീശൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.