lottery

തിരുവനന്തപുരം: 12 കോടിയുടെ ഒന്നാം സമ്മാനവുമായി ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഇന്ന് വൈകിട്ട് 3 ന് ഗോർക്കി ഭവനിൽ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ പ്രകാശനം ചെയ്യും.
രണ്ടാം സമ്മാനം 50 ലക്ഷം വീതം 6 പേർക്ക്, മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്ക്. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക്. 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. ജനുവരി 17നാണ് നറുക്കെടുപ്പ്. ആറ് പരമ്പരകളിലായി 54 ലക്ഷം ടിക്കറ്റുകളാണ് വിൽക്കുന്നത്.