വർക്കല:വർക്കല നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ മുസ്ലിം ലീഗ് മുന്നണി ബന്ധം വിച്ഛേദിച്ച് ഒറ്റയ്ക്ക് മത്സരിക്കും.അർഹിക്കുന്ന സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് പുറത്തു മത്സരിക്കാൻ മുസ്ലിംലീഗ് തീരുമാനിച്ചത്.വർക്കല നഗരസഭ 8ഉം വെട്ടൂരിൽ 3ഉം നാവായിക്കുളം 2ഉം പള്ളിക്കൽ മടവൂർ പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലുമാണ് മത്സരിക്കുന്നത്.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവിൽവട്ടം ഡിവിഷനിലും ലീഗ് ഒറ്റയ്ക്ക് മത്സരിക്കും.ഈ വാർഡുകളിലെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.വർക്കല നഗരസഭ വാർഡ് 2-ൽ ആർ. വിജുവും,9-ൽ കെ.ചെല്ലപ്പനും,16-ൽ പി.എസ്.ഷാനയും, 20-ൽ നൈസാം ദാവൂദും,21-ൽ അസീനയും,22-ൽ എസ്. സിക്കന്തറും,23-ൽ യാക്കൂബ് അബ്ദുൾഖാദറും,24-ൽ വർക്കല ഹംസയുമാണ് സ്ഥാനാർത്ഥികൾ.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് തൃക്കോവിൽവട്ടം ഡിവിഷനിൽ സുഭാഷ് ചന്ദ്രബോസ് മത്സരിക്കും.നാവായിക്കുളം വാർഡ് 7-ൽ എ. അജിയും,11-ൽ അബ്ദുൽ ജവാദും,വെട്ടൂർ വാർഡ് 2-ൽ ജവാദുo,12-ൽ ഷാജി മുഹമ്മദ് യൂസഫും,14-ൽ സഫീന ഷിഹാബുദ്ദീനും മത്സരിക്കും.പള്ളിക്കൽ വാർഡ് 4-ൽ ലത്തീഫും,മടവൂർ വാർഡ് 14-ൽ ഷിംനയും, ഇടവ വാർഡ് 11-ൽ ബഷീർ ഓടയവും മത്സരിക്കും.