മുടപുരം:എൽ.ഡി.എഫ്. അഴൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ.വി.ജോയി.എം.എൽ.എ.ഉദ്‌ഘാടനം ചെയ്തു. മുട്ടപ്പലം കയർ വ്യവസായ സഹകരണ സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജലീൽ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി വേങ്ങോട് മധു,സി.പി.എം.ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.എൻ.സായികുമാർ, ബി.മുരളീധരൻ നായർ, സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.രാഘുനാഥൻ നായർ,അഡ്വ.എം.റാഫി,സി.പി.ഐ.ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് തുടങ്ങിയവർ സംസാരിച്ചു.