തിരുവനന്തപുരം: എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആശങ്കകൾ പരിഹരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. സ്വകാര്യ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഇപ്പോൾ നിർണയിച്ചിരിക്കുന്ന ഫീസിന്റെ മൂന്നിരട്ടിവരെയാണ്. സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് താങ്ങാനാകുന്നതല്ല ഈ ഫീസ്. സർക്കാർ ഇടപെട്ട് ന്യായമായ ഫീസ് നിശ്ചയിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.