kovalam

കോവളം:കോവളം നിയോജക മണ്ഡലത്തിലെ ജനതാദൾ നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ ജില്ലാ കമ്മിറ്റിയംഗം വിഴിഞ്ഞം മഹമൂദ്,കോവളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കോവളം രാജൻ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.ഡി.സി.സി.ട്രഷറർ കെ.വി.അഭിലാഷ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ,വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ,നേതാക്കളായ വിശ്വവനാഥൻ നായർ,ഖാൻ തുടങ്ങിയവർ പങ്കെടുത്തു.